02 July Wednesday

കോവിഡ‌് ബാധിച്ച‌് തലശേരി സ്വദേശി മുംബൈയില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

മുംബൈ > മുംബൈയിൽ കൊറോണ വൈറസ് ബാധിച്ച‌് മലയാളി മരിച്ചു. മുംബൈ സാക്കിനാകയിൽ താമസിക്കുന്ന തലശേരിക്കടുത്ത കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിലിലെ വലിയപറമ്പത്ത‌് ദേവൻവില്ലയിൽ അശോകൻ(63) ആണ് മരിച്ചത്.

മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ. ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പനി മൂർച്ഛിച്ച‌് ചൊവ്വാഴ്ചയാണ് അന്ത്യം. മരണശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ‌്കൊ കേവിഡ‌് 19 സ്ഥിരീകരിച്ചത‌്. ഭാര്യയെയുംമക്കളെയും നിരീക്ഷണത്തിലേക്ക‌് മാറ്റി.

40 വർഷം മുമ്പ‌് മുംബൈയിലേക്ക‌് പോയ അശോകൻ ടൂൾ ആന്റ‌് ഡൈമേക്കിങ്ങ‌് കമ്പനി നടത്തുകയാണ‌്. ഒരു വർഷം മുമ്പ‌് നാട്ടിൽ വന്നിരുന്നു. പരേതരായ ഒണക്കൻ﹣-ദേവു ദമ്പതികളുടെ മകനാണ‌്. ഭാര്യ: രാധാലക്ഷ‌്മി. മക്കൾ: ദീപു, ജിംസി. സഹോദരങ്ങൾ: സതി, ചന്ദ്രൻ, പവിത്രൻ, പരേതരായ രാജൻ, ശാന്ത, വിമല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top