19 April Friday

ഹെലികോപ്റ്ററില്‍ വിഷം തളിക്കുമെന്ന വ്യാജ സന്ദേശം:ഒരാള്‍ പിടിയില്‍; കൂടുതൽ അറസ്റ്റ്‌ ഉണ്ടാകും

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കണ്ണൂര്‍> ആരോഗ്യ വകുപ്പിന്‍റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്സ്‌ആപ്പ് സന്ദേശം പ്രചരിപ്പിച്ച കേസ്സില്‍ ഒരാള്‍ പോലീസ് പിടിയില്‍ ആയി. ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്സിന്‍ എന്ന വിഷം തെളിക്കുന്നു എന്ന വ്യാജ വോയ്സ് സന്ദേശം ആണ്‌ പ്രചരിപ്പിച്ചത്‌.

മുഴപ്പിലങ്ങാട്  ബീച്ച്‌ റോഡ്‌ ആശാരിപീടികയിൽ ഷാന ഷരീഫിനെയാണ്‌  എടക്കാട് പൊലീസ്‌ പിടികൂടിയത്‌. പ്രചരണത്തിന് കൂട്ട് നിന്ന വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ നെ പോലീസ് തിരയുന്നു. ഈ വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളും വ്യക്തികളെയും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top