24 April Wednesday

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ : നിയമസഭയിൽ കൺട്രോൾ റൂം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കോവിഡ്–- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ സഹായവും പിന്തുണയും ലഭ്യമാക്കാനുള്ള ഹെൽപ് ഡെസ്‌ക് നിയമസഭയിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുമെന്ന്‌ സ്പീക്കർ പി  ശ്രീരാമകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷന്റെ സമൂഹ അടുക്കളയിലേക്ക് നിയമസഭയിൽനിന്ന്‌ ഭക്ഷണപ്പൊതികൾ നൽകാനും തീരുമാനമായി. 

പകൽ വിളിക്കാവുന്ന നിയമസഭ ഹെൽപ് ഡെസ്‌ക് നമ്പരുകൾ-: 0471- 2512160, 2512674, 9447412853, 9497171040, 9497849643
രാത്രി വിളിക്കാവുന്ന നമ്പരുകൾ:  0471 2513014, 9746460051, 9745518845

ഇൻഫോടൈൻമെന്റ് മൊബൈൽ ആപ്
കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന   ഇൻഫോടൈൻമെന്റ് മൊബൈൽ ആപ്പുമായി  നിയമസഭ. ഡിജിറ്റൽ ഐടി വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ഡിജിറ്റൽ പരിശീലനത്തിനാണ്‌ ആപ്‌.  വെർച്വൽ ക്ലാസ്‌റൂം സംവിധാനമുൾപ്പെടെയുള്ള  ആപ്പിന്റെ സേവനം ഉടൻ ലഭ്യമാകുമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. മാനസികോല്ലാസത്തിനും സംഘർഷം കുറയ്‌ക്കാനുമുള്ള ആപ്പിൽ രക്ഷിതാക്കൾക്കുള്ള കുടുംബ കൗൺസലിങ് സംവിധാനവും ഒരുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top