10 July Thursday

കോവിഡ് വ്യാപനം: കോളേജുകള്‍ അടയ്‌ക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

തിരുവനന്തപുരം > സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കലാലയങ്ങള്‍ അടക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പഠനം ഓണ്‍ലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്‌ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പാല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top