28 March Thursday

രോ​ഗികള്‍ 3 ലക്ഷത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ന്യൂഡൽഹി > രാജ്യത്ത് ഒറ്റ് ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു.  24 മണിക്കൂറിൽ 2,68,833 രോ​ഗികള്‍.402 മരണം. ഇതോടെ ‌ഇതുവരെയുള്ള രോ​ഗികള‍ുടെ എണ്ണം 3,68,50,962 (3.67 കോടി) ആയി. രോ​ഗസ്ഥിരീകരണ നിരക്ക് 16.66 ശതമാനം.  ആകെ മരണം 4,85,752. ഒമിക്രോണ്‍ ബാധിതര്‍ ആറായിരം കടന്നു  (6,041).രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞു.

നിയന്ത്രണങ്ങൾ നീട്ടി ബം​ഗാൾ

കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31വരെ നീട്ടി ബം​ഗാൾ സ‌ർക്കാർ. വിവാഹ ചടങ്ങുകൾക്ക് പരമാവധി 200 പേർ അല്ലെങ്കിൽ വേ​ദിയുടെ ശേഷിക്കനുസരിച്ച് അമ്പത് ശതമാനം പങ്കാളിത്തം  ആകം. തുറന്ന വേദികളിൽ കോവിഡ് മാനദണ്ഡങ്ങ​ൾ പാലിച്ച് മേളകൾ നടത്താമെന്നും ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അവശ്യസേവനങ്ങൾ ഒഴികെയുള്ള യാത്രകൾക്ക് രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ കർശന നിയന്ത്രണമുണ്ട്.

അതേസമയം ബജറ്റ്‌ സമ്മേളനം 31നു ചേരാനിരിക്കെ പാർലമെന്റിലെ 700ൽപരം ജീവനക്കാർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ വ്യാപനത്തിനു കുറവില്ലെങ്കിൽ സമ്മേളനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കഴിഞ്ഞ ബജറ്റ്‌ സമ്മേളനം രാജ്യസഭയും ലോക്‌സഭയും രണ്ട്‌ ഷിഫ്‌റ്റായാണ്‌ ചേർന്നത്‌.  31ന്‌  സാമ്പത്തികസർവേ അവതരിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന്‌ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഒന്നാംഘട്ടം 11നു അവസാനിക്കും. രണ്ടാംഘട്ടം മാർച്ച്‌ 14 മുതൽ ഏപ്രിൽ എട്ടുവരെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top