23 April Tuesday

കോവിഡ്‌ : ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ 11 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

തിരുവനന്തപുരം> സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിതരിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌ 11 ശതമാനംമാത്രം. വാക്‌സിൻ എടുത്തവരും രോഗബാധിതരാകുന്നുണ്ടെങ്കിലും തീവ്രമാകുന്നില്ല. സംസ്ഥാനത്ത്‌ ഒരു ഡോസ്‌ വാക്സിനെങ്കിലും എടുത്തവർ 93 ശതമാനമായി.

സെപ്തംബർ 27 മുതൽ ഒക്‌ടോബർ നാലുവരെയുള്ള ശരാശരി 1,42,680 രോഗബാധിതരിൽ  രണ്ട്‌ ശതമാനത്തിനാണ്‌ ഓക്‌സിജൻ കിടക്ക വേണ്ടിവന്നത്‌. ഒരു ശതമാനത്തിനുമാത്രമാണ് ഐസിയു ആവശ്യമായത്‌.

ആശുപത്രി ചികിത്സ വേണ്ടവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറഞ്ഞത്‌ വാക്സിനേഷന്റെ ഗുണഫലമാണ്‌.

ബുധനാഴ്ച കോവിഡ്‌ ബാധിച്ച 12,616 രോഗികളിൽ 10,544 പേർ വാക്‌സിനെടുത്തവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top