29 March Friday

മകളുടെ മുന്നിലിട്ട്‌ അച്ഛനെ മർദിച്ച സംഭവം; കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ മുൻകൂർ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

തിരുവനന്തപുരം> കൺസഷൻ പുതുക്കാനെത്തിയ വിദ്യാർഥിനിയെയും പിതാവിനെയും മർദിച്ചെന്ന പരാതിയിൽ കെഎസ്‌ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.  തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ വിഷ്ണുവാണ്‌ ഹർജി തള്ളിയത്‌.

ശാസ്ത്രീയ പരിശോധനയ്‌ക്കായി പ്രതികളുടെ ശബ്ദുവും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാംപിളുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന്‌ ആരോപണവിധേയരായവരെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ ഹാജരായി.

കാട്ടാക്കട കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലൻ ഡോറിച്ച്‌, അനിൽകുമാർ, സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top