01 July Tuesday

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

ശ്യാം പ്രകാശ്, അരുണിമ

തലയോലപ്പറമ്പ്> കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്യാം പ്രകാശ് പെയ്‌ന്റിങ് തൊഴിലാളിയാണ്. പ്ലസ് വണ്‍ വിദ്യാത്ഥിയായ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മൂന്ന് മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം ഇരുവരുടെയും മൃതദേഹം കണ്ടത്. എസ്‌ഐ അജ്‌മലിന്റെ നേതൃത്വത്തില്‍ വൈക്കം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top