18 April Thursday

ഇന്ത്യയിലെ വൈറസിന്റെ ചിത്രം പകര്‍ത്തി ശാസ്ത്രജ്ഞര്‍

പി ആർ ചന്തുകിരൺUpdated: Sunday Mar 29, 2020


ന്യൂഡൽഹി
കൊറോണ വൈറസിന്റെ ഇന്ത്യയിൽനിന്ന്‌ പകർത്തിയ ആദ്യ സുക്ഷ്‌മദൃശ്യം പുറത്തുവന്നു.  70 മുതല്‍ 80 നാനോമീറ്റര്‍മാത്രം വലിപ്പമുള്ള ഉരുണ്ട രൂപമാണ് വൈറസിന് (മനുഷ്യന്റെ തലനാരിഴയ്ക്ക് 80,000 നാനോമീറ്റര്‍ വലിപ്പമുണ്ടാകും). വൈറസിന്റെ പ്രതലത്തില്‍ തണ്ടുപോലെ ഉയർന്നുനിൽക്കുന്ന കണങ്ങളുടെ സാന്നിധ്യവും ചിത്രം വെളിപ്പെടുത്തി.

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിയുടെ തൊണ്ടയിലെ സ്രവത്തില്‍നിന്ന് കണ്ടെത്തിയ വൈറസിന്റെ ചിത്രമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെയും പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ശാസ്ത്രജ്ഞര്‍ചേര്‍ന്ന് പകര്‍ത്തിയത്. കേരളത്തിലെ സാമ്പിളുകളിലെ വൈറസും വുഹാനിലുള്ള വൈറസും തമ്മിൽ 99.98 ശതമാനം സാമ്യമുണ്ടെന്ന് കണ്ടെത്തി. സൂക്ഷ്മദര്‍ശിനിയാല്‍ പകര്‍ത്തിയ ചിത്രം  ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top