01 July Tuesday

തിരുവനന്തപുരത്ത് സമ്പർക്ക രോഗവ്യാപനം വർധിക്കുന്നു; സ്ഥിതി ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം > തിരുവനന്തപുരത്ത് സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 301 പേർക്കാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേരുണ്ട്.

ജില്ലയിലെ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന 91 പേർക്ക് പരിശോധന നടത്തിയപ്പോൾ 61 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആ സ്ഥാപനത്തിലെ 17 പേർക്കും രോഗം സ്ഥിരീകരിച്ചു.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഈ അനുഭവം മുൻനിർത്തി പ്രത്യേക പ്രതിരോധ നടപടികൾ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top