18 April Thursday

തീയറ്ററുകള്‍ 7.30വരെ, 9മണിവരെ ഹോട്ടലുകള്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

കൊച്ചി > കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാത്രി 9 മണി രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല.

മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. ഭക്ഷണശാലകളില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഹോംഡെലിവറിയില്‍ ശ്രദ്ധിക്കണം. രാത്രി ഒന്‍പതുമണിവരെയേ പ്രവര്‍ത്തിക്കാവൂ. 

സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top