20 April Saturday

ഇന്ന് 1167 പേർക്ക് കോവിഡ്, സമ്പർക്കം 888; 679 പേർ രോഗമുക്തരായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 679 പേർക്ക് രോഗമുക്തി ഉണ്ടായി. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 55. വിദേശത്തുനിന്ന് 122 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 96 പേർ. ആരോഗ്യപ്രവർത്തകർ 33.

ഇന്ന് നാലു മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ (72), കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ (70), ആലപ്പുഴയിലെ സൈനുദ്ദീൻ 65, തിരുവനന്തപുരത്തെ സെൽവമണി (65) എന്നിവരാണ് മരണമടഞ്ഞത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാമ്പിളുകൾ പരിശോധിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 10,093. ഇന്ന് 1167 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്. ഇതുവരെ ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുകൂടാതെ സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,16,418 സാമ്പിളുകൾ ശേഖരിച്ചതിൽ 1,13,073 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 486


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top