25 April Thursday

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പാക്കേജ് സ്വാഗതാര്‍ഹം; ജനജീവിതം തിരിച്ചുപിടിക്കാന്‍ പാര്‍ടിപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

തിരുവനന്തപുരം > കോവിഡ് - 19 സൃഷ്ടിച്ച ജീവിത പ്രയാസങ്ങളും, ആശങ്കകളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് സ്വാഗതാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജനജീവിതം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകരൊന്നാകെ മുന്നോട്ടുവരണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങളെത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ സന്നദ്ധമാകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എല്ലാവരിലും എത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് നടത്തേണ്ടതാണ്.

കോവിഡ് - 19 വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കാന്‍ കേരള ഗവണ്‍മെന്റ് എടുത്ത മുന്‍കരുതലുകള്‍ രാജ്യത്തിന് മാതൃകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള മുന്‍കരുതലുകളും, ബോധവത്ക്കരണവും, രോഗവ്യാപനം തടയുന്നതിന് അനിവാര്യമാണ്. വളരെ സൂക്ഷ്മതയോടു കൂടി പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിക്കുക വഴി രോഗവ്യാപനം നിയന്ത്രിക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലും ആവശ്യമാണ്. ഇക്കാര്യത്തില്‍ പാര്‍ടി പ്രവര്‍ത്തകരൊന്നാകെ അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top