18 September Thursday

കോടതിയലക്ഷ്യ കേസ്‌: മാപ്പ്‌ പറയാമെന്ന്‌ കെ എം ഷാജഹാൻ

സ്വന്തം ലേഖികUpdated: Thursday Jun 8, 2023

കൊച്ചി> ജഡ്‌ജിക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിച്ചതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ കേസിൽ  നിരുപാധികം മാപ്പ് എഴുതി നൽകാമെന്ന് കെ എം ഷാജഹാൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. ഹർജി വ്യാഴാഴ്‌ച പരിഗണിക്കും. ജഡ്‌ജിമാരായ പി ബി സുരേഷ്‌കുമാർ, സി എസ്‌ സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

ജഡ്‌ജിക്കെന്നപേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജഹാന്റെ ആരോപണം. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ ഷാജഹാനെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിരുപാധികം മാപ്പ് പറയുന്നുവെന്ന്‌ വ്യക്തമാക്കി ജൂൺ ആറിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഷാജഹാനോട് നിർദേശിച്ചിരുന്നു. ആറിന് കേസ് രണ്ടുതവണ പരിഗണിച്ചപ്പോൾ നേരിട്ട്‌ ഹജരാകാനോ സത്യവാങ്‌മൂലം സമർപ്പിക്കാനോ ഷാജഹാൻ തയ്യാറായില്ല.  കേസിന്റെ പല ഘട്ടങ്ങളിലും കോടതിയിലും ഹാജരായില്ല. ഇതിൽ കോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top