കണ്ണൂർ> എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോയ്ക്കെതിരായ കേസും വിദ്യക്കെതിരായ കേസും രണ്ടും രാണ്ടാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കണ്ണൂരിൽ അദ്ദേഹം മറുപടി നൽകി.
ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണ്. രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐ എം അല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കും. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആർഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..