തിരുവനന്തപുരം> ഡിസിസി അംഗത്തിനെതിരെ പീഡനപരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ് രംഗത്ത്. വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെ സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു.
വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ പ്രതി ശ്രമിച്ചെന്നും തന്നെ കടന്നുപിടിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ ഫോണിൽ വിളിച്ച് പലതവണ തെറി വിളിച്ചെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൂജപ്പുര പൊലീസ് സ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
നേരത്തെയും വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതി ഇയാൾക്കെതിരെയുണ്ട്. പാർടി പ്രവർത്തകയെ തല്ലി എന്നായിരുന്നു അന്ന് ആക്ഷേപമുയർന്നത്. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..