ചേർത്തല > ചേർത്തലയിലെ കോൺഗ്രസ് ഓഫീസിനുള്ളിൽ പ്രവർത്തകൻ മരിച്ച നിലയിൽ. നഗരസഭ മൂന്നാം വാർഡ് ദേവസ്വംചിറ പൊന്നപ്പൻ (72) ആണ് മരിച്ചത്. ചേർത്തല ദേവി ക്ഷേത്രത്തിന് സമീപം ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വ്യാഴം ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ഓഫീസിലെ അന്തേവാസിയായ ഇയാൾ വീട്ടിൽ പോകാറില്ലായിരുന്നു. കുടുംബവുമായി അകന്നുകഴിയുന്നയാളാണ്. മരണത്തിൽ ദുരൂഹത പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..