27 April Saturday

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിൽ കോൺഗ്രസ്‌ അക്രമം ; നാട്ടുകാർക്ക്‌ നേരെ കയ്യേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ജനസമക്ഷം സിൽവർലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ അക്രമം നടത്തിയ കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ.


കണ്ണൂർ > കെ റെയിൽ പദ്ധതി വിശദീകരിക്കുന്നതിന് ചേർന്ന ജനസമക്ഷം പരിപാടി അലങ്കോലപ്പെടുത്താൻ കണ്ണൂരിൽ കോൺഗ്രസ്  അക്രമം.  യോഗ ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച കോൺഗ്രസുകാർ പൊലീസിനെയും നാട്ടുകാരെയും കയ്യേറ്റം ചെയ്തു. പൊലീസ് സംയമനം പാലിച്ചതിനാൽ കൂടുതൽ സംഘർഷമുണ്ടായില്ല. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്, കമൽജിത്ത്, മനീഷ് കൊറ്റാളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ പരിപാടി സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളിൽ പരിപാടി വൻവിജയമാവുകയും ജനങ്ങളുടെ തെറ്റിദ്ധാരണ മാറുകയും ചെയ്യാൻ തുടങ്ങിയതോടെയാണ് കോൺഗ്രസുകാർ അക്രമത്തിലേക്ക് തിരിഞ്ഞത്.

മന്ത്രി എം വി ഗോവിന്ദൻ ജനങ്ങളുമായി സംവദിക്കവെയാണ് പുറത്ത് കുഴപ്പം തുടങ്ങിയത്. കെ സുധാകരൻ പറഞ്ഞിട്ടാണ് എത്തിയതെന്നും കുഴപ്പമുണ്ടാക്കിയവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top