20 April Saturday

കാസർകോട്‌ കോൺഗ്രസ്‌ പ്രവർത്തകർ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 7, 2021

കാസർകോട്‌ > കാസർകോട്‌ പീലിക്കോട്ട്‌ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രമേശ്‌ ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കി. സംസ്‌കാര കാസർകോട്‌ ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷത്തിനാണ്‌ രമേശ്‌ ചെന്നിത്തല അവിടെ എത്തിയത്‌. പരിപാടിക്ക്‌ മൂന്നേയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ ചേരിതിരിഞ്ഞ്‌ തമ്മിലടിക്കുന്ന സാഹചര്യമുണ്ടായത്‌.

പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഇതിനിടയിൽ മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം തുടങ്ങിയവരെ വാഹനത്തിൽ തടഞ്ഞുവച്ചു. പ്രവർത്തകർ തമ്മിൽ മുദ്രാവാക്യം വിളി തുടർന്നതോടെ കൂടുതൽ പൊലീസ്‌ സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top