25 April Thursday

കടപ്പുറം പഞ്ചായത്തിൽ കോലീബി സഖ്യം ; യുഡിഎഫ്‌ പിന്തുണയിൽ ബിജെപി അംഗം സ്‌റ്റാന്റിങ്‌ കമ്മിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


ചാവക്കാട് > കടപ്പുറം  പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ലീഗ്  അംഗങ്ങളുടെ പിന്തുണയിൽ ബി ജെ പി അംഗം വിജയിച്ചു. ക്ഷേമ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി വനിതാ സ്ഥിരാംഗ തിരഞ്ഞെടുപ്പിൽ ബി ജെ പി അംഗമായ ഷീജ രാധാകൃഷ്ണനാണ് വിജയിച്ചത്.16 അംഗ പഞ്ചായത്തിൽ 8 യു ഡി എഫും 5 എൽ ഡി എഫും രണ്ടു ബി ജെ പി അംഗങ്ങളും ഒരു യുഡി എഫ് വിമതനുമാണുള്ളത്. ക്ഷേമകാര്യ സ്റ്റാൻറിങ്‌ കമ്മിറ്റി
തിരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.

2 സീറ്റ് ഉള്ള ബി ജെ പി യും 5 സീറ്റ് ഉള്ള എൽ ഡി എഫും  ഉം നേർക്കായിരുന്നു മത്സരം യു ഡി എഫിന്റെ 8 അംഗങ്ങളും  ബിജെപി ക്ക് വോട്ട് ചെയ്തതോടുകൂടി അഞ്ചിനെതിരെ 11വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു.

കാലങ്ങളായി മൃഗീയ ഭൂരിപക്ഷത്തിൽ യുഡി എഫ് ഭരിച്ചു വരുന്ന കടപ്പുറം പഞ്ചായത്തിൽ ഇത്തവണ 16 ൽ 8 സീറ്റ് നേടാൻ മാത്രമാണ് യു ഡി എഫിനായത്. ഒരു വിമതന്റെ  വോട്ട് നേടിയാണ് പഞ്ചായത്ത് ഭരണം. തോൽവി മുന്നിൽ കണ്ട് ബി ജെ പി യു ഡി എഫ് ,വെൽഫയർ സഖ്യമുണ്ടായിരുന്ന പഞ്ചായത്താണ് കടപ്പുറം

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനമെടുത്തതെന്നാണ്‌ സൂചന


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top