12 July Saturday

ഭിന്നശേഷിക്കാരിക്കുനേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

അറസ്റ്റിലായ സുരേഷ്

കുന്നംകുളം> മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം മുൻനഗരസഭാംഗം കൂടിയായ കുന്നംകുളം ആർത്താറ്റ് പുള്ളിക്കപ്പറമ്പിൽ സുരേഷ് (50) ആണ് അറസ്റ്റിലായത്. കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമാണ്.
 
മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണയിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിൽക്കയറി സുരേഷ് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തെ തുടർന്ന് സഹോദരന്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.

കുന്നംകുളം മജിസ്‌ട്രേറ്റ് മുൻപാകെ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തതോടെ സുരേഷ് ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ ഉൾപ്പെടെ നിയോഗിച്ചതിന് പിന്നാലെയാണ് സുരേഷിനെ പിടികൂടാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top