16 July Wednesday

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022

കിഷോര്‍ ഉപാധ്യായ


ന്യൂഡൽഹി> ഉത്തരാഖണ്ഡില്‍ കോണ്ഗ്രസിന്റെ  മുന്‍ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നു. കോണ്ഗ്രസില്‍ നിന്ന് രാജിവെച്ചതിന്‌ പിന്നാലെയാണ് കിഷോര്‍ ഉപാധ്യായ ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി ഇത്‌ .

കോൺഗ്രസ്‌ തന്നെ അവഗണിച്ചുവെന്നും 45 വർഷം കോൺഗ്രസിന്‌  ഒപ്പം നിന്ന തന്നെ പരിഗണിച്ചില്ലെന്നും കിഷോർ ഉപാധ്യായ പറഞ്ഞു. തനിക്ക്‌ സീറ്റ്‌ നൽകണോ എന്ന്‌ പരിഗണിക്കേണ്ടത്‌ ബിജെപിയാണെന്നും കിഷോർ ഉപാധ്യായ പറഞ്ഞു.തെഹ്‌റി മണ്‌ഡലത്തിൽനിന്ന്‌ ബിജെപി സ്‌ഥാനാർഥിയായി മത്സരിക്കാനാണ്‌ സാധ്യത.

അതേസമയം കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന രതൻജിത്ത്‌ പ്രതാപ്‌ നരെയ്‌ൻ സിങ്‌ ബിജെപിയിൽ ചേർന്നിരുന്നു.  യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾമാത്രം ശേഷിക്കെ കോൺഗ്രസിന്‌ ഇത്‌ കനത്ത തിരിച്ചടിയായി.  പ്രവർത്തകസമിതി അംഗവും ജാർഖണ്ഡ്‌–ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായിരുന്നു.

കോൺഗ്രസ്‌ പുറത്തുവിട്ട യുപിയിലെ താരപ്രചാരകരുടെ പട്ടികയിലും "രാഹുൽ ബ്രി​ഗേഡി'ലെ പ്രധാനിയായിരുന്ന പ്രതാപ്‌ സിങ്. ഉണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top