03 July Thursday

എൽഡിഎഫിന്‌ ഭരണം നഷ്‌ടമായി: മുതലമടയിൽ കോൺഗ്രസ്‌ – ബിജെപി അവിശുദ്ധ സഖ്യം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

പാലക്കാട്‌
കൊല്ലങ്കോട് മുതലമട പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച്‌ ബിജെപി–-കോൺഗ്രസ്‌ അവിശുദ്ധ സഖ്യം. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബേബി സുധ, വൈസ് പ്രസിഡന്റ്‌ ആർ അലൈരാജ് എന്നിവർക്കെതിരെയാണ്‌ ശനിയാഴ്‌ച അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. സ്വതന്ത്രഅംഗങ്ങളായ എം താജുദ്ദീൻ, ടി കൽപ്പനാദേവി എന്നിവരാണ് കോൺഗ്രസ്‌ ബിജെപി പിന്തുണയോടെ നോട്ടീസ്‌ നൽകിയത്‌.

രാവിലെ 10.30ന് അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും നടന്നു. സിപിഐ എമ്മിലെ എട്ട് അംഗങ്ങൾ പ്രമേയത്തെ എതിർത്തു. കോൺഗ്രസിലെ ആറും ബിജെപിയിലെ മൂന്നും രണ്ട് സ്വതന്ത്രരും അനുകൂലിച്ച്‌ വോട്ട് ചെയ്തു.
ഇതോടെയാണ്‌ എട്ടിനെതിരെ 11 വോട്ടിന്‌ പ്രമേയം പാസായി. സിപിഐ എമ്മിലെ ഒരംഗം സർക്കാർ ജോലികിട്ടി നേരത്തെ രാജിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top