16 April Tuesday

കോൺ​ഗ്രസ് ബാനറിൽ സവർക്കർ: മുഖം രക്ഷിക്കാൻ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കൊച്ചി> രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേൽക്കാൻ ആർഎസ്‌എസ്‌ സൈദ്ധാന്തികനും ഗാന്ധിവധക്കേസ്‌ പ്രതിയുമായ വി ഡി സവർക്കറിന്റെ ചിത്രംവെച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ നടപടിയുമായി കോൺ​ഗ്രസ്. ഐഎൻടിയുസി നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ്‌ സുരേഷ്‌ അത്താണിയെ ആണ് സസ്‌പെൻഡ് ചെയ്‌‌തത്.

ആലുവ മണ്ഡലത്തിൽ നെടുമ്പാശേരി എയർപോർട്ട്‌ ജങ്‌ഷനുസമീപം കോട്ടായിയിൽ ദേശീയപാതയിൽ ചെങ്ങമനാട്‌ മണ്ഡലം കമ്മിറ്റിയാണ്‌ സവർക്കറിന്റെ ചിത്രം ഉൾപ്പെടുത്തിയ ബാനർ സ്ഥാപിച്ചത്‌. ബാനറിൽ സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം ചന്ദ്രശേഖർ ആസാദിനും ഗോവിന്ദ്‌ വല്ലഭ്‌ പന്തിനുമിടയിലാണ്‌ സവർക്കറും സ്ഥാനംപിടിച്ചത്‌.

പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രംതൂക്കി സവർക്കറുടെ ചിത്രം മറച്ചു. ചൊവ്വ രാത്രിവച്ച ബാനറിലെ സവർക്കർചിത്രം ബുധനാഴ്‌ച ജോഡോ യാത്ര എത്തുന്നതിനു തൊട്ടുമുമ്പാണ്‌ ഗാന്ധിചിത്രമിട്ടു മൂടിയത്‌. സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായതോടെ ഒടുവിൽ ബാനർ പൂർണമായും നീക്കുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top