19 March Tuesday

അലയടിച്ച്‌ പ്രതിഷേധം; യുഡിഎഫ് അക്രമത്തിന് മറുപടിയായി കൽപ്പറ്റയിൽ സിപിഐ എം പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ റാലി. ഫോട്ടോ- ശിവപ്രസാദ് എംഎ

കൽപ്പറ്റ> വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അക്രമണത്തിന്റെ മറവിൽ യുഡിഎഫ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി കൽപ്പറ്റയിൽ സിപിഐ എം പ്രതിഷേധ മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. വയനാട്ടിലെ എസ്എഫ്ഐ സമരം വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ​ഗാന്ധി ആരാണെന്ന രാഷ്‌ട്രീയ വിവേകമുള്ളവരാണ് എസ്എഫ്ഐയിലുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.

തെറ്റ് പറ്റിയവരെ തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ പറഞ്ഞു. എസ്എഫ്‌ഐക്കാരെ മൂക്കില്‍ വലിച്ചു കയറ്റാം എന്നാരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ റാലി. ഫോട്ടോ- ശിവപ്രസാദ് എംഎ

യുഡിഎഫ് അതിക്രമത്തിനെതിരെ സിപിഐ എം കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ റാലി. ഫോട്ടോ- ശിവപ്രസാദ് എംഎ



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top