08 May Wednesday

കോട്ടയത്ത്‌ പൊലീസിനെ ആക്രമിച്ച 6 കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ; 100 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കോട്ടയം > കോട്ടയത്ത്‌ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ആറ് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിന്റെ മറവിലാണ്‌ കോൺ​ഗ്രസ് അക്രമ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലാണ് ആറ് കോൺഗ്രസ് പ്രവർത്തകരെ അറസ്റ് ചെയ്‌തത്. കെപിസിസി നിർവാഹക സമിതിയം​ഗം ജെ ജി പാലക്കലോടി മുതിർന്ന നേതാക്കളായ വർ​ഗീസ് ചാക്കോ, അനിൽകുമാർ യൂത്ത് കോൺ​ഗ്രസ് നേതാവ് സാം കെ വർക്കി ലീ​ഗ് നേതാവ് അൻസാരി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്‌തത്.

കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തത്. സംഘർഷവുമായി ബന്ധപ്പെട്ട് നൂറ് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ അക്രമിക്കൽ, കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

കേസുമായി ബന്ധപ്പെട്ട് ആറ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.വെള്ളിയാഴ്‌ച നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കോട്ടയം ഡിവൈഎസ്‌പി ജെ സന്തോഷ് കുമാര്‍ അടക്കം നിരവധി പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. സമരക്കാര്‍ തകര്‍ത്ത ബാരിക്കേഡ് വീണാണ് കോട്ടയം ഡിവൈഎസ്‌പിയുടെ തലക്ക് പരുക്കേറ്റത്. രണ്ട് മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top