05 July Saturday

ദേശാഭിമാനി ഓഫീസ്‌ ആക്രമണം : നൂറോളം പേർക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


കൽപ്പറ്റ
ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ച യുഡിഎഫ്‌ പ്രവർത്തകർക്കെതിരെ കൽപ്പറ്റ പൊലീസ്‌ കേസെടുത്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്‌ ഉൾപ്പെടെ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെയാണ്‌ കേസ്‌. കലാപം സൃഷ്ടിക്കൽ, അക്രമാസക്തമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. 

കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജഷീർ പള്ളിയാൽ, കൽപ്പറ്റ സ്വദേശികളായ എം ഷമീർ, സലാം, ഷൈജൽ, പ്ര താപ്‌, ആബിദ്‌, സി കെ രവി, ചുണ്ടേൽ സ്വദേശി കെ എം ഷിനോദ്‌ എന്നിവരുൾപ്പെട്ട സംഘമാണ്‌ ശനി വൈകിട്ട്‌  കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ജില്ലാ ബ്യൂറോയ്‌ക്കുനേരെ ആക്രമണം നടത്തിയത്‌. 

ഓഫീസ്‌ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമ തോപ്പിൽ റംലയ്‌ക്കും പേരക്കുട്ടിക്കും നേരെയും  കല്ലെറിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top