20 April Saturday

ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


തിരുവനന്തപുരം
ആസിഡ്‌ ആക്രമണത്തിലെ ഇരകൾക്ക്‌ കെഎസ്‌ആർടിസിയിൽ യാത്രാ നിരക്കിൽ ഇളവ്‌. സ്വന്തം സ്ഥലത്തുനിന്ന്‌ 40 കിലോമീറ്റർ ചുറ്റളവിൽ 50 ശതമാനം ടിക്കറ്റ്‌ നിരക്ക്‌ മാത്രമേ ഇവരിൽനിന്ന്‌ ഈടാക്കൂ. 40 ശതമാനം അവശതയുള്ളവർക്കാണ്‌ ഇളവ്‌.

നേരത്തേ ഉൾപ്പെടാതിരുന്ന 16 ഭിന്നശേഷി വിഭാഗത്തിന്‌ കൂടി സമാന ഇളവ്‌ അനുവദിച്ചു. കാഴ്ച കുറവുള്ളവർ, കുഷ്‌ഠരോഗ മുക്തർ, കേൾവി പരിമിധി, ഡ്വാർഫിസം, മാനസിക പ്രശ്‌നങ്ങൾ, പ്രത്യേക പഠന വൈകല്യം, സ്‌ക്ലെറൊസിസ്‌, തലാസീമിയ, ഹീമോഫീലിയ, അരിവാൾ രോഗം എന്നിവയുള്ളവർ, ഓട്ടിസം ബാധിതർ, മസ്‌കുലാർ ഡിസ്‌ട്രോഫിയുള്ളവർ, നാഡീവ്യൂഹത്തിന്‌ പ്രശ്‌നമുള്ളവർ, ബധിരതയും അന്ധതയും പോലെ ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ, പാർക്കിൻസൺസ്‌ രോഗികൾ എന്നിവർക്കാണ്‌ ആനുകൂല്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top