02 June Friday

വെടിയേറ്റ് വീൽ ചെയറിൽ കഴിഞ്ഞത് 26 വർഷം; സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗം ഗുലാബ് സിംഗ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ലഖ്നൗ> സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവും സഹാറൻപൂർ ജില്ലയിലെ കിസാൻ സഭ നേതാവുമായ ഗുലാബ് സിംഗ് (76) അന്തരിച്ചു. 1997  സഹാറൻപൂരിൽ നടന്ന സിപിഐ എം 16-ാം സംസ്ഥാന സമ്മേളനത്തിനിടെ അക്രമികളുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുലാബ് സിംഗിന്റെ ശിഷ്‌ടക്കാലം മുഴുവൻ വീൽ ചെയറിലായിരുന്നു.

1977 പാർട്ടി അം​ഗമായ ഗുലാബ് സിംഗ് 1981ലാണ് സംസ്ഥാന കമ്മറ്റിയിലെത്തുന്നത്. തുടർന്ന് സെക്രട്ടേറിയറ്റിലും എത്തി. 2004 വരെ സംസ്ഥാന കമ്മറ്റിയിൽ തുടർന്നു. ആരോ​ഗ്യസ്ഥിതികാരണം പിന്നീട് ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഗുലാബ് സിം​ഗിന്റെ നിര്യാണത്തിൽ സിപിഐ എം ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചനം രേഖപ്പെടുത്തി. സഹാറൻപൂരിലും പരിസര പ്രദേശങ്ങളും കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നെന്നും സെക്രട്ടറിയറ്റ് അനുശോചന കുറിപ്പിൽ അറിയിച്ചു.

കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, പുഷ്പേന്ദ്ര ത്യാഗി എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top