12 July Saturday

അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി വാക്കർ കാർ തട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

അങ്കമാലി > കോജിലേക്ക് പോകുവാൻ അഗ്നി രക്ഷസേന ഓഫീസിന് സമീപം ട്രാക്ക് മറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനി പാളം പരിശോധന നടത്തുന്ന വാക്കർ കാർ തട്ടി മരിച്ചു. കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജനാണ്  (21) മരിച്ചത്. അഗ്നിരക്ഷ സേനയെത്തി  മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ ബിഎസ്സി  സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്. അമ്മ: സിന്ധു. സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top