25 April Thursday

കോളേജുകൾ തുറക്കാൻ ഉത്തരവായി; ഒരു ദിവസം പകുതി കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

തിരുവനന്തപുരം > ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ഉത്തരവായി. ബിരുദതലത്തില്‍ ഒരു ദിവസം പകുതി കുട്ടികള്‍ക്കായിരിക്കും പ്രവേശനം, പി ജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസിലെത്താം. എന്നും ക്ലാസ് ഉണ്ടായിരിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്. സമയക്രമം കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top