28 March Thursday

കൊച്ചി കപ്പല്‍ശാല നിർമിക്കുന്ന ‘അടല്‍' നീറ്റിലിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കൊച്ചി> ആൻഡമാൻ, നിക്കോബർ ഭരണനേതൃത്വത്തിന്‌ കൊച്ചി കപ്പൽശാല (സിഎസ്എൽ) നിർമിക്കുന്ന യാത്രാക്കപ്പലായ "അടൽ' നീറ്റിലിറക്കി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ എൻഎപിഒഎൽ ശാസ്ത്രജ്ഞ കെ രമീതയാണ് നീറ്റിലിറക്കിയത്. സിഎസ്എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായരുടെ ഭാര്യയാണ്‌ രമീത.

1200 യാത്രക്കാരെയും 1000  ടൺ കാർ​ഗോയും വഹിക്കാൻ ശേഷിയും ആധുനിക സംവിധാനങ്ങളുമുണ്ട്‌. എല്ലാ കാലാവസ്ഥയിലും സർവീസ് നടത്താവുന്ന കപ്പലാണ് അടൽ. 157 മീറ്ററാണ് നീളം. യന്ത്രങ്ങളും താമസസൗകര്യങ്ങളും പൂർണമായും സജ്ജമാക്കി ഉടൻ കപ്പൽ കൈമാറുമെന്ന്‌ സിഎസ്‍എൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top