24 April Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ധനസഹായം 100 മണിക്കൂറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ചികിത്സയടക്കമുള്ള ധനസഹായം 100 മണിക്കൂറിനകം ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്നതുമുതൽ ധനസഹായം ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ കൈമാറുന്നതുവരെയുള്ള നടപടി ഓൺലൈനാണ്‌. രേഖകളും നിയമപരമായ അർഹതയുമുണ്ടെങ്കിൽ 100 മണിക്കൂറിനകം തുക ബാങ്ക്‌ അക്കൗണ്ടിൽ എത്തും.

സഹായം ലഭിക്കാൻ 2016ൽ ശരാശരി 175 ദിവസമാണ്‌ വേണ്ടിയിരുന്നത്‌. 2018ൽ 22 ദിവസമായി ചുരുക്കാനായി.  അപേക്ഷകളിൽ കാലതാമസംകൂടാതെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. നിലവിലെ ചികിത്സാസഹായം അപര്യാപ്‌തമാണ്‌. എത്ര വർധിപ്പിക്കാനാകും എന്നത്‌ ഗൗരവമായി പരിശോധിക്കുന്നുണ്ട്‌.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ലഭിക്കുന്ന പരാതികൾക്ക് രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കാനുള്ള  നടപടി പുരോഗമിക്കുകയാണ്‌. നിലവിൽ 21 ദിവസത്തിനകമാണ്‌ പരിഹരിക്കുന്നത്‌. 2016ൽ രണ്ടുവർഷംവരെ കാലതാമസമുണ്ടായിരുന്നു.  പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ കംപ്യൂട്ടർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ട്‌.  അക്ഷയകേന്ദ്രങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർധിപ്പിക്കും. സേവനത്തിന്‌ കൂടുതൽ ഫീസ്‌ വാങ്ങുന്നെന്ന പരാതി ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top