25 April Thursday

മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം ഇന്ന്‌ ഹൈദരാബാദിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 7, 2022

ഹൈദരാബാദ്‌ > മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നിക്ഷേപക സംഗമ പരിപാടി വെള്ളിയാഴ്‌ച ഹൈദരാബാദില്‍ നടക്കും. ഐടി, ഫാർമസ്യൂട്ടിക്കൽസ്‌, ബയോ ടെക്‌നോളജി അടക്കമുള്ള വിവിധ മേഖലകളിലെ കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും വ്യവസായ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിക്കും.

സിഐഐ, ക്രെഡായി, ഐടി, ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ, വിവിധ മേഖലകളിലെ നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങൾ, ഡിജിറ്റൽവൽക്കരണം, നടപടി ക്രമങ്ങളിലെ ലളിതവൽക്കരണം തുടങ്ങിയവ അവതരിപ്പിക്കും. പാർലമെന്റ് അംഗങ്ങളായ ജോൺ ബ്രിട്ടാസും അയോധ്യ റാമി റെഡ്ഡി അല്ലയും പ്രതിനിധികളെ അഭിസംബോധന ചെയ്യും.

വൈകിട്ട്‌ 5ന്‌ ഹൈദരാബാദിലെ ഹോട്ടൽ പാർക്ക്‌ ഹയാത്ത്‌ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ചീഫ്‌ സെക്രട്ടറി  ഡോ. വി പി ജോയ്‌, ഇൻഡസ്‌ട്രിസ്‌ ആൻഡ്‌ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കേരള ടൂറിസം ഡയറക്‌ടർ കൃഷ്‌ണ തേജ മൈലവരപ്പ്‌ തുടങ്ങിയവർ പങ്കെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top