11 December Monday

വിവാദങ്ങളുണ്ടാക്കുന്നത്‌ നേട്ടം മറയ്‌ക്കാൻ: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Sunday Sep 24, 2023


പയ്യന്നൂർ> കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന്‌ ജനശ്രദ്ധയകറ്റാനാണ്‌ വിവാദങ്ങളുണ്ടാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവത്രിക വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം ജനങ്ങൾ കാണുന്നുണ്ടെന്നകാര്യം മറക്കരുത്‌. കിഫ്ബി പദ്ധതിയിൽ നിർമിച്ച പയ്യന്നൂർ താലൂക്ക് ആശുപത്രിക്കെട്ടിടം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യപരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്നനിലയിൽ പൊതുജനാരോഗ്യ സംവിധാനം മാറി. നിപായടക്കമുള്ള സാംക്രമികരോഗങ്ങൾ പടരുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ്‌ വിശദമായ പഠനം നടത്തും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാകും പഠനം. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവംകൊണ്ടാണ് നിപായുടെ രണ്ടാംവരവിനെ പ്രതിരോധിക്കാനായതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top