25 April Thursday

കേരളം നിലകൊള്ളുന്നത്‌ പാർശ്വവത്‌കരിക്കപ്പെടുന്നവർക്കായി: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023

തിരുവനന്തപുരം> സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയാണ് കേരളം നിലകൊള്ളുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർക്കുവേണ്ടിയാണ്‌ ഭൂപരിഷ്‌കരണം മുതൽ ക്ഷേമപെൻഷൻവരെ നടപ്പാക്കിയത്‌. പട്ടിക വിഭാഗങ്ങൾക്കായി, അവരുടെ ജനസംഖ്യയിലും കവിഞ്ഞ ബജറ്റ് വിഹിതം ഉറപ്പാക്കുന്നു. ആളോഹരി വരുമാനം കുറവായിട്ടും ലോകത്തിന് മാതൃകയായ വികസന പദ്ധതികളാണ്‌ കേരളം ഏറ്റെടുക്കുന്നത്‌.

ഇതിലൂടെ ഏതൊരു പൗരനും ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കിയത്‌ ലോകത്ത്‌ മറ്റൊരിടത്തും കാണാനാകില്ല. സമസ്‌ത സമൂഹത്തിനും തുല്യത ഉറപ്പാക്കുന്ന സമഗ്ര വികസനം പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എല്ലാവരെയും ചേർത്തുപിടിക്കുന്ന വികസന നയം ഉറപ്പാക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദാരിദ്ര നിർമാർജനം, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് 1998ൽ പിറവിയെടുത്ത കുടുംബശ്രീ ഇന്ന് ബഹുദൂരം മുന്നിലാണ്‌. മികച്ച സേവനദാതാവായി മാറി. സമൂഹത്തിന്റെ താഴെത്തട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഇഴുകിച്ചേർന്ന് സക്രിയമായി പ്രവർത്തിക്കുന്നു. ലക്ഷോപലക്ഷം അംഗങ്ങളുടെ ജീവിതത്തിനൊപ്പം പ്രവർത്തന മേഖലയുടെ പുരോഗതിയിലും ഗണ്യമായ നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top