12 July Saturday

മുഖ്യമന്ത്രി യൂറോപ്പിലേക്ക്‌ പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച യൂറോപ്പിലേക്ക്‌ പുറപ്പെട്ടു. ചൊവ്വ പുലർച്ചെ 3.45ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ്‌ നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്ക്‌ പുറപ്പെട്ടത്‌. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ്‌ യൂറോപ്പ്‌ സന്ദർശനം.

നോർവേക്ക്‌ പുറമേ മുൻനിശ്ചയിച്ച പ്രകാരം ഇം​ഗ്ലണ്ടും വെയിൽസും സന്ദർശിക്കും. ഒക്ടോബർ ഒന്നിനാണ്‌ നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന്‌ യാത്രമാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top