18 April Thursday

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: മുഖംമൂടി ധരിച്ച് ആസൂത്രിത അക്രമം; കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തിരുവനന്തപുരം>  പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാന വ്യാപകമായി നടന്നത് ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ അക്രമമാണ്. മുഖം മൂടി ധരിച്ച ആക്രമമാണ് പലയിടങ്ങളിലും ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവൃത്തികൾ തീർത്തും അപലപനീയമാണ്. ഹർത്താലിനെതിരെ പൊലീസ് ഫലമായ നടപടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇനിയും അക്രമികളെ കണ്ടെത്താനുണ്ടെന്നും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ശക്തികളെ വിട്ടുവീഴ്‌ച‌‌യില്ലാതെ ഒറ്റപ്പെടുത്തണം. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്. ഇവിടെയുള്ള വർഗീയ ശക്തികളും കേരളത്തിന് പുറത്തുള്ള വർഗീയ ശക്തികളും തമ്മിൽ വ്യത്യാസമില്ല. എന്നാൽ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യാൻ പൊലീസിന് സാധിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top