26 April Friday

സവർക്കർ ഫോട്ടോ കേരളത്തിലെ കോൺഗ്രസിന്‌ ആവേശമേകുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Sep 22, 2022

തിരുവനന്തപുരം> ആഎസ്‌എസ്‌‌ ആഭിമുഖ്യമുള്ളവർക്ക്‌ സവർക്കറുടെ ഫോട്ടോ ആവേശമുളവാക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ ആവേശമുൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക്‌ കേരളത്തിലെ കോൺഗ്രസ്‌ എത്തിച്ചേർന്നിരിക്കുന്നു. കോൺഗ്രസ്‌ പ്രചരണത്തിൽ സവർക്കറുടെ ഫോട്ടോ ഉപയോഗിക്കുന്ന മാനസികാവസ്ഥ  മതനിരപേക്ഷ മനസുള്ളവരിൽ  ആശ്‌ചര്യമുളവാക്കുന്നു‌.‌ സംസ്ഥാനത്തെ കോൺഗ്രസ്‌– ബിജെപി യോജിപ്പിന്റെ പ്രതിഫലനമാണ്‌ രാഹൂൽ ഗാന്ധിയുടെ യാത്രയ്‌ക്കായി ആലുവയിൽ‌ സ്ഥാപിച്ച പോസ്‌റ്ററിലും കാണാനാകുന്നത്‌. അറിയപ്പെടുന്ന കോൺഗ്രസ്‌ നേതാവാണ്‌ ചന്ദ്രശേഖര ആസദിനെപോലുള്ള സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയ്‌ക്കൊപ്പം സവർക്കറുടെ ഫോട്ടോ വയ്‌ക്കുന്നതെത്‌. ഇത്‌ പ്രത്യേക മാനസികാവസ്ഥയാണ്‌. കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്താകെ കൊണഗ്രസിന്‌ ഈ മനോഭാവമാണ്‌. ‌ അനേകം‌ നേതാക്കൾ ബിജെപിയിലെത്തി‌. പഴയ അഖിലേന്ത്യാ കോൺഗ്രസ്‌ നേതാക്കളും, കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻമാരുമടക്കം  വലിയ നേതൃനിരയാണ്‌ ബിജെപിയിൽ അണിനിരന്നു‌. ബിജെപി മന്ത്രിമാരും, പാർലമെന്റ അംഗങ്ങളായും, ഭാരവാഹികളായും പ്രവർത്തിക്കുന്നു. വർഗീയതയെ, അതായിതന്നെകണ്ട്‌ ചെറുക്കാൻ വിട്ടുവീഴ്‌യില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തതാണ്‌ കാരണം. ഗുണഫലം ബിജെപി അനുഭവിക്കുന്നു.
രാഹൂൽ ഗാന്ധി നടത്തം ആരംഭിച്ചപ്പോൾ ഗോവയിൽ ഉള്ള കോൺഗ്രസും ഇല്ലാതാകുന്ന സ്ഥിതിയായി.‌ എംഎൽഎമാർ കൂട്ടമായി ബിജെപിയിലേക്ക്‌ ചേക്കേറി. അപ്പോഴും കേരളത്തെ ഇടതുപക്ഷത്തുനിന്ന്‌ അടർത്തിയെടുക്കാനാകുമോയെന്നാണ്‌ രാഹൂഗാന്ധിയുടെ നൊട്ടം.  
ആർഎസ്‌എസും സംഘപരിവാറും അജണ്ട കൃത്യമായി‌ നടപ്പാക്കുന്നു. മതനിരപേക്ഷത പൂർണമായും തകർക്കുന്നു.

രാജ്യത്തെ മതാധിഷ്ടിതമാക്കാനാണ്‌ നോട്ടം. സ്വാതന്ത്ര സമര ഘട്ടത്തിലാണ്‌‌ ആർഎസ്‌എസ്‌ പിറന്നുവീഴുന്നത്‌. അവർ എന്നും വർഗീയതമാത്രം പ്രചരിപ്പിച്ചു. ആദ്യം ദ്വിരാഷ്‌ട്ര വാദം ഉന്നയിക്കുന്നത്‌ സവർക്കറാണ്‌. ആർഎസ്‌എസ്‌ അംഗീകരിച്ച നയങ്ങൾ പലതും ലോകത്തിന്റെ പലഭാഗത്തുനിന്ന്‌ കടമെടുത്തതാണ്‌. ഇന്ത്യയിൽ ന്യുനപക്ഷങ്ങളെയും കമ്മ്യുണിസ്‌റ്റുകാരെയും ആഭ്യന്തര ശത്രുക്കളായികണ്ട്‌ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്‌ രീതി ഹിറ്റ്‌ലറിൽനിന്ന്‌ കടെമടുത്ത ആശയമാണ്‌. ആഭ്യന്തര ശത്രുക്കളെ കായികമായി ഇല്ലാതാക്കാനുള്ള പരിശീലന രീതി ആർഎസ്‌എസുകാരൻ സായത്തമാക്കുന്നത്‌ മുസോളിനിയിൽനിന്ന്‌ കടമെടുത്ത ഫാസിസ്‌റ്റ്‌ സംഘടനാ രീതിയിൽനിന്നും. അവർ‌ ആർഷഭാരത സംസ്‌കൃതിയെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top