20 April Saturday

മുഖ്യമന്ത്രിയെ അക്രമിക്കൽ കോൺ​ഗ്രസ് അജണ്ടയാക്കി മാറ്റി; ഇതുകൊണ്ടൊന്നും മുന്നേറ്റം തടയാൻ ആകില്ലെന്ന് കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

തിരുവനന്തപുരം> മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാന്‍ ശ്രമിക്കുക എന്നത് കോൺ​ഗ്രസ് അജണ്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.  കാക്കനാട് ഗവണ്‍മെന്റ് പ്രസിലെ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോകും വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം അപലപനീയമാണ്.

കോണ്‍ഗ്രസ്സ് ചില വ്യക്തികളെ ഉപയോഗിച്ച് അക്രമപ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരിക്കുന്നു. ആലപ്പുഴയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ്സുകാരനാണ് ഇന്നത്തെ അക്രമം നടത്തിയിരിക്കുന്നത് എന്നത് ഇതിന്റെ തെളിവാണ്.  മുഖ്യമന്ത്രിയുടെ യാത്ര തന്നെ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാലും വിമാന മാര്‍ഗ്ഗം സഞ്ചരിച്ചാലും ഇത്തരത്തിലുള്ള പരാക്രമണങ്ങളാണ് കോൺ​ഗ്രസ് ഇപ്പോള്‍ നടത്തുന്നത്.

സമരത്തിന് വേണ്ടത്ര ആളുകളെ കിട്ടാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംഭിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മുന്നേറ്റം ഇതുകൊണ്ടൊന്നും തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല. മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഈ കയ്യേറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top