19 April Friday

മുഖ്യമന്ത്രിക്കെതിരെ അക്രമം: കോൺ​ഗ്രസ് സംഘപരിവാർ രാഷ്ട്രീയ ശൈലിക്കൊപ്പമെന്ന് തെളിയിക്കുന്നു- ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

തിരുവനന്തപുരം> മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി അക്രമണം സംഘടിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ അക്രമിക്കാൻ നടത്തിയ ശ്രമം വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായതാണ്. അതിനെതിരായി വ്യാപകമായ പ്രതിഷേധവും ഉയർന്നുവന്നതാണ്.

ജനാധിപത്യ സമൂഹം എതിർപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വരികയും ചെയ്തു. എന്നിട്ടും അത്തരം നടപടികൾ ഇനിയും തുടരുമെന്നതിന്റെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ അക്രമത്തിലൂടെ നടത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തിയും, വർഗ്ഗീയ ദ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കുന്നതിനും നേതൃത്വപരമായ പങ്ക് വഹിക്കുന്ന മുഖ്യമന്ത്രിക്കെതിരെയാണ് അക്രമണമുണ്ടായത്.

സംഘപരിവാറിന്റെ രാഷ്ട്രീയ ശൈലിക്കും, താൽപര്യങ്ങൾക്കും ഒപ്പമാണ് തങ്ങളെന്ന് കോൺഗ്രസ്സ് ഒരിക്കൽക്കൂടി ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫിലെ മറ്റ് ഘടക കക്ഷികളുടെ അഭിപ്രായമെന്തെന്ന് വ്യക്തമാക്കണമെന്നും ഇ പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top