09 December Saturday

യു വിക്രമന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

തിരുവനന്തപുരം> മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച വിക്രമന്‍ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവര്‍ത്തനത്തിലൂടെയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചരണം നല്‍കുന്നതില്‍ നിരന്തരം ഇടപെട്ടിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വസ്തുനിഷ്ഠമായി വാര്‍ത്തകളെ അവതരിപ്പിക്കുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തി. ജീവിതത്തിലും എഴുത്തിലും തെളിമയാര്‍ന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തില്‍ സജീവമായിരുന്നത്. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. വിക്രമന്റെ നിര്യാണത്തില്‍ ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top