25 April Thursday

ബ്രഹ്മപുരം തീ അണയ്ക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

തിരുവനന്തപുരം> ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീ അണയ്ക്കാനായി ശരിയായ മാർഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ ആന്റ്‌ റെസ്ക്യൂ സർവീസ് വകുപ്പിനെയും സേനാംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഫയർഫോഴ്സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം ആർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top