20 April Saturday

പാരിസ്ഥിതിക ചർച്ചകളുമായി കാലാവസ്ഥാ വ്യതിയാന അസംബ്ലി; കുട്ടികളും യുവാക്കളും ഒത്തുചേരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

തിരുവനന്തപുരം> പാരിസ്ഥിതിക അവബോധത്തിന്റെ പുതുബോധ്യങ്ങൾ സംസ്ഥാനത്തെ കുട്ടികൾക്കും യുവജനങ്ങൾക്കും പകരാനുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന നിയമസഭയും യുനിസെഫും പങ്കാളികളാകുന്നു. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാ കുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥാ അസംബ്ലി 'നാമ്പ്' എന്ന പേരിൽ ജൂൺ ആറാം തീയ്യതി സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കും.

കേരള നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് നേതൃത്വം നൽകുന്ന കാലാവസ്ഥാ അസംബ്ലി പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാ ഭ്യാസം, പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം, റവന്യു (ദുരന്ത നിവാരണം), ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ ശിശു വികസന വകുപ്പുകളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചെഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കു ന്നത്.

നവകേരള യുവതയുടെ പാരിസ്ഥിതിക ബോധ്യങ്ങൾ കൂടുതൽ ദീപ്‌മാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നതെന്ന് നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. കുട്ടികൾക്കും യുവജനങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് സംവദിക്കാനും മനസ്സിലാക്കാനും അസംബ്ലിയിലൂടെ വേദിയൊരുങ്ങും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും തുടർ നടപടികളും ചർച്ച ചെയ്യുന്നതിന് വിവിധ തലങ്ങളിൽ വേദിയുണ്ടാകുക എന്നത് സുപ്രധാനമാണ്.

ഇത്തരം വേദി ആഴത്തിലുള്ള പഠനം, ചർച്ച, വിശകലനം എന്നിവ ത്വരിതപ്പെടുത്തും. കാലാവസ്ഥാ അസംബ്ലിക്കു ശേഷം നടത്താൻ ആലോചിക്കുന്ന ജില്ലാതല അസംബ്ലികൾ സംസ്ഥാന വ്യാപകമായി ഇത്തരം അറിവും ബോധ്യവും കൂടുതൽ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top