19 April Friday

കെ സുരേന്ദ്രൻ ഒന്നാം പ്രതി; സി കെ ജാനുവിന്‌ ബിജെപി കോഴ: കുറ്റപത്രം ഉടൻ

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022

കൽപ്പറ്റ  
ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേനന്ദ്രൻ ഒന്നാംപ്രതിയായ തെരഞ്ഞെടുപ്പ്‌ കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന്‌ ബിജെപി നേതാക്കൾ 35 ലക്ഷംരൂപ കോഴ നൽകിയ കേസിലാണ്‌  ക്രൈംബ്രാഞ്ച്‌ അന്വേഷണം അവസാനഘട്ടത്തിലെത്തിയത്.  ഫോറൻസിക്‌ പരിശോധനയുടെ ഒരു ഫലംകൂടി ലഭിക്കാനുണ്ട്‌. ഇത്‌ ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ്‌ അന്വേഷക സംഘത്തിന്റെ തീരുമാനം.
   കേസിൽ സി കെ ജാനു രണ്ടും വയനാട്ടിലെ ബിജെപി നേതാവ്‌ പ്രശാന്ത്‌ മലവയൽ മൂന്നാം പ്രതിയുമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാനാണ്‌  സി കെ ജാനുവിന്‌  കോഴ നൽകിയത്‌.

 കേസിൽ, തെളിവായ ഫോൺ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റേതാണെന്ന ഫോറൻസിക്‌ ലാബിലെ പരിശോധനാ ഫലം കേസ്‌  അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന്‌ രണ്ടുമാസംമുമ്പ്‌  ലഭിച്ചിരുന്നു. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോൺ സംഭാഷണമാണ്‌ ഫോറൻസിക്‌ പരിശോധിച്ചത്‌. ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്‌ പ്രകാരം നടത്തിയ  പരിശോധനയിലാണ്‌ ശബ്ദം സുരേന്ദ്രന്റേത്‌ തന്നെയാണെന്ന്‌ തെളിഞ്ഞത്‌.  കേസിൽ പിടിച്ചെടുത്ത 15 ഉപകരണങ്ങളിൽ ഒന്നിന്റെ പരിശോധനാഫലമാണ്‌ ഇനി ലഭിക്കാനുള്ളത്‌.ഈ കേസ്‌ ഉൾപ്പെടെ കെ സുരേന്ദ്രനും ബിജെപി നേതാക്കളും ഉൾപ്പെട്ട ക്രിമിനൽ കേസ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഗവർണർ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top