24 April Wednesday

പള്ളിയിൽ കുർബാനയ്ക്കിടെ യുവാവിന്റെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

നെടുമ്പാശേരി > മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാനമധ്യേ മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. കുർബാനയ്‌ക്കിടെ അൾത്തരയിലേക്ക് ഓടിക്കയറിയ മാർട്ടിൻ (35) എന്നയാളാണ് അക്രമകാരിയായത്.

അൾത്താരയിൽ കയറിയ ഇയാൾ കുരിശ് ഉൾപ്പെടെയുള്ള സാധനങ്ങൾ താഴെയിടാൻ ശ്രമിച്ചു. പള്ളിയിലുണ്ടായിരുന്നവർ പിടിച്ചുമാറ്റിയതുമൂലം നാശനഷ്ടങ്ങളുണ്ടായില്ല. ഫാ. പോൾ ചക്കേൻ പരാതി നൽകിയതിനെത്തുടർന്ന്‌ പൊലീസ്‌ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top