26 April Friday

ചിത്രപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

തൃക്കാക്കര
കാക്കനാട് ചിത്രപ്പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ശനി രാവിലെയാണ് മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രോഹു, തിലോപിയ, വാള തുടങ്ങിയവയാണ്‌ ചത്തത്. ചിത്രപ്പുഴയിൽ രാസപദാർഥങ്ങളുടെ അളവ് കൂടുന്നതിനാലാണ് മീനുകൾ ചത്തുപൊങ്ങുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിനുസമീപവും വാട്ടർ മെട്രോ ടെർമിനലിനുസമീപവും ധാരാളം മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ട്.

ആരോഗ്യവിഭാഗം ചിത്രപ്പുഴയിലെ വെള്ളം പരിശോധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കുടിവെള്ളത്തിന് ആശ്രയിക്കുന്നതും ഈ പുഴയെയാണ്. പുഴയിലെയും കൈവഴിയിലെയും വെള്ളം കറുത്തനിറത്തിലായെന്നും വെള്ളത്തിൽ തൊട്ടാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. വിഷം കലക്കി മീൻ പിടിക്കാൻ ആരെങ്കിലും ശ്രമിച്ചതാണോ മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top