03 July Thursday

ചിന്നക്കനാലിൽ യുഡിഎഫിന്‌ ഭരണംപോയി; എൽഡിഎഫ്‌ അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

ഇടുക്കി > ചിന്നക്കനാല്‍ പഞ്ചായത്തിൽ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായി, യുഡിഎഫിന് ഭരണം നഷ്‌ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽനിന്ന് പുറത്തായത്. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്ര പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇന്നലെ അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ വേണാട്‌ വാർഡിൽ നിന്നുള്ള സ്വതന്ത്ര അംഗം എൽഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കക്ഷിനില: കോൺഗ്രസ്‌ - 6, സിപിഐ - 4, സിപിഐ എം - 2, സ്വതന്ത്ര - 1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top