06 December Wednesday

മതിലിടിഞ്ഞ്‌ വീണ് ഒന്നരവയസ്സുകാരന്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

വേദവ്, തകർന്നു വീണ മതിൽ

കൊല്ലങ്കോട് > മുതലമട കാടംകുറുശിയിൽ മതിലിടിഞ്ഞ്‌ വീണ്‌ ഒന്നരവയസ്സുകാരന്‌ ദാരുണാന്ത്യം. കാടംകുറുശി വിൽസൺ- ഗീതു ദമ്പതികളുടെ മകൻ വേദവാണ്‌ മരിച്ചത്. വ്യാഴം പകൽ 3.30നായിരുന്നു അപകടം. മുത്തച്ഛൻ വേലായുധൻ സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയപ്പോൾ കുട്ടി പുറകെ പോയി. ഈസമയത്ത്‌ സമീപത്തെ വീടിന്റെ മതിലിടിഞ്ഞ്‌ ദേഹത്ത്‌ വീഴുകയായിരുന്നു. ഉടൻ സമീപവാസികൾ ഓടിയെത്തി കുട്ടിയെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരി: വേദ.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top