19 April Friday

കാറിൽ ചാരിനിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

തലശേരി> കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.കേരളത്തിലെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ആക്രമണത്തിനിരയായത്

തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊന്ന്യംപാലം സ്വദേശി ഷിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നവംബര്‍ മൂന്നിന് രാത്രി എട്ടുമണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം നടന്നത്.

ഷിഹാദ് കാര്‍ നിര്‍ത്തിയ ശേഷം തൊട്ടടുത്തുള്ള ടെക്സ്‌റ്റൈല്‍ ഷോപ്പിലേക്ക് കയറിയപ്പോള്‍ ആറുവയസ്സുകാരന്‍ കാറില്‍ ചാരി
നില്‍ക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ ഷിഹാദ് ഓടിയെത്തി കുട്ടിയെ ചവിട്ടുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top